Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Backwater Tourism

Alappuzha

ആ​ടി​യു​ല​ഞ്ഞ് കാ​യ​ൽ ടൂ​റി​സം

ആ​ല​പ്പു​ഴ: പാ​ച​ക​വാ​ത​ക ക്ഷാ​മ​വും മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​ശ്ന​ങ്ങ​ളും മൂ​ലം ആ​ടി​യു​ല​യു​ക​യാ​ണ് ജി​ല്ല​യു​ടെ കാ​യ​ൽ ടൂ​റി​സം മേ​ഖ​ല. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് ഹൗ​സ്ബോ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ ന​ൽ​കു​ന്ന​ത്. പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി മൂ​ലം ഹൗ​സ് ബോ​ട്ടു​ക​ളി​ലെ പാ​ച​കം പ്ര​തി​സ​ന്ധി​യി​ലാ​യി. മാ​ലി​ന്യ​സം​സ്ക​ര​ണ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കാ​യ​ൽ ടൂ​റി​സം മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ താ​പ​നി​ല സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ​യും ബാ​ധി​ച്ചു.

സ്കൂ​ൾ അ​വ​ധി​ക്കാ​ല​മാ​യ ഏ​പ്രി​ൽ-മേ​യ് മാ​സ​ങ്ങ​ൾ പൊ​തു​വേ ഹൗ​സ് ബോ​ട്ട് യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ ബു​ക്കിം​ഗ് ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സീ​സ​ൺ ഉ​ണ​ർ​ന്നി​ട്ടേ​യി​ല്ലെ​ന്നാ​ണ് ഹൗ​സ് ബോ​ട്ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ങ്ങ​ൾ ഏ​പ്രി​ൽ ആ​ദ്യ​വാ​രം ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കി​ലേ​ക്ക് ക​ട​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടു​കാ​രും എ​ത്താ​തെ​യാ​യി. താ​പ​നി​ല​ ഉ​യ​ർ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളി​ൽ കൂ​ടു​ത​ലും കു​ട്ട​നാ​ടി​നെ ഉ​പേ​ക്ഷി​ച്ച് ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

അ​തി​നി​ടെ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​മി​ല്ലാ​ത്ത ഹൗ​സ്ബോ​ട്ടു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 20ന് ​ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​യ​ലി​ലെ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​റ​മു​ഖ​വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

അ​ടു​ക്ക​ള​യി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം​പോ​ലും കാ​യ​ലി​ൽ വീ​ഴാ​ൻ പാ​ടി​ല്ല. ഈ ​വെ​ള്ളം ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച് ശു​ദ്ധീ​ക​രി​ച്ചു വേ​ണം കാ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കാ​ൻ. നി​ല​വി​ൽ ഒ​രു​ ബോ​ട്ടി​ൽ​പോ​ലും ഈ ​സം​വി​ധാ​ന​മി​ല്ല. ഇ​ത് സ​ജ്ജീ​ക​രി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് 1,75,000 രൂ​പ ചെ​ല​വു​വ​രും.

ഓ​ൾ കേ​ര​ള ഹൗ​സ്ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ബ്ലോ​ക്കി​ൽ വാ​ങ്ങി ന​ൽ​കി​യ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ക്കൂ​സ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് പ്ര​ള​യ​ത്തി​ൽ കേ​ടാ​യി​യി​ട്ട് ഇ​തു​വ​രെ ന​ന്നാ​ക്കി​യി​ട്ടി​ല്ല. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ത്ത​റ​വെ​ളി​യി​ൽ ആ​രം​ഭി​ച്ച ക​ക്കൂ​സ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഹൗ​സ്ബോ​ട്ടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യം ലോ​റി​ക​ളി​ൽ ശേ​ഖ​രി​ച്ച് എ​റ​ണാ​കു​ളം ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ പ്ലാ​ന്‍റി​ലെ​ത്തി​ച്ചാ​ണ് ഇ​പ്പോ​ൾ സം​സ്ക​രി​ക്കു​ന്ന​ത്.

ട്രി​പ്പ് കാ​യ​ലി​ൽ,
പാ​ച​കം ക​ര​യി​ൽ

ഹൗ​സ് ബോ​ട്ടു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ബോ​ട്ടി​നു​ള്ളി​ൽ ത​ന്നെ ത​യാ​റാ​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, ഗ്യാ​സ് സി​ലി​ണ്ട​ർ ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ബോ​ട്ടി​നു​ള്ളി​ൽ പാ​ച​കം ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ കാ​യ​ലി​ൽ ട്രി​പ്പ് ന​ട​ത്തു​ന്ന സ​മ​യം ജീ​വ​ന​ക്കാ​ർ ക​ര​യി​ൽ വി​റ​ക​ടു​പ്പി​ൽ പാ​ച​കം ന​ട​ത്തും.

ആ​കെ​യു​ള്ള നാ​ല് ജീ​വ​ന​ക്കാ​രി​ൽ ര​ണ്ടു പേ​ർ സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം ബോ​ട്ടി​ൽ തു​ട​രും. മ​റ്റ് ര​ണ്ടു പേ​രാ​ണ് പാ​ച​കം ചെ​യ്യു​ക. 1800 രൂ​പ​യ്ക്ക് ഒ​രു കു​റ്റി ഗ്യാ​സ് സി​ലി​ണ്ട​ർ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു കു​റ്റി​ക്ക് മൂ​വാ​യി​രം രൂ​പ വ​രെ മു​ട​ക്കേ​ണ്ടിവ​രു​ന്നു​ണ്ട്. മാ​ലി​ന്യസം​സ്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന നി​ർ​ദേശ​ങ്ങ​ളാ​ണ് ത​ന്നി​ട്ടു​ള്ള​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മി​ല്ലാ​തെ എ​ങ്ങ​നെ ഈ ​ഉ​ത്ത​ര​വ് പാ​ലി​ക്കാ​നാ​കുമെന്നാണ് ബോട്ട് ഉടമകൾ ചോദിക്കുന്നത്

Latest News

Corehub Up